1 GBP = 127.77
breaking news

headlines

show more

latest updates

show more

Kerala

അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം; നാൽപതിനായിരം രൂപ വരെ വാഗ്ദാനം, വിവാഹിതരും അവിവാഹിതരും അണ്ഡ ദാതാക്കൾ

നിയമവിരുദ്ധ വാടക ഗർഭധാരണത്തിന് സമാനമായി അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം. അണ്ഡം നൽകിയാൽ നാൽപതിനായിരം രൂപ വാഗ്ദാനം ചെയ്തെന്ന് വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്ത് വെളിപ്പെടുത്തി. വിവാഹിതരും അവിവാഹിതരും അണ്ഡ ദാതാക്കളാണ്. ഗർഭപാത്രം വാടകയ്ക്ക് നൽകി പ്രസവിച്ചാൽ 6 ലക്ഷം രൂപ നൽകും. ഇന്നലെ പുറത്തുവിട്ടത് ഇരയായി എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ താമസിക്കുന്ന യുവതിയുടെ സുഹൃത്തിൻറെ വാക്കുകളായിരുന്നു. ഇതേ ഏജൻറ്മാർ തന്നെ സ്ത്രീകളുടെ അണ്ഡത്തിനും വിലയിടുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. അണ്ഡം നൽകിയാൽ

അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി

പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു. പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ വില കൂട്ടുമ്പോൾ ഞങ്ങൾ പ്രതിഷേധിക്കാറില്ല. ഇപ്പോ കൂട്ടിയതും ഞങ്ങളുടെ തലയിൽ. സത്യത്തിൽ ഈ വകുപ്പിൽ എനിക്ക് നോട്ടമുണ്ടായിരുന്നു. ബിന്ദുവായതുകൊണ്ടാണ് കൊടുത്തതാണ്. ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കണം. എല്ലാ മാസവും ഞാൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി

നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍; പ്രതിഷേധിക്കാന്‍ സിഐടിയു

സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കി. എന്‍ എച്ച് എം സംസ്ഥാന ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാന്‍ നീക്കമെന്ന് സിഐടിയു ആരോപിച്ചു ഒരു വര്‍ഷമായിരുന്ന കാലാവധി മൂന്ന് മാസമായി ചുരുക്കുന്നതോടെ മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ജോലി വിലയിരുത്തിക്കൊണ്ടുള്ള പെര്‍ഫോമന്‍സ് അപ്രൈസല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായി വരും. സര്‍ക്കാര്‍ എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന്
show more

India

ഗുജറാത്ത് ടൈറ്റൻസ് ടീം ബസിൽ നിന്ന് പുക ഉയർന്നു; ഫൈനലിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടയാണ് സംഭവം

ഗുജറാത്ത് ടൈറ്റൻസ് ടീം ബസിൽ നിന്ന് പുക ഉയർന്നു. ഫൈനലിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടയാണ് സംഭവം. പിന്നാലെ കളിക്കാരെ ബസ്സിൽ നിന്ന് ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. ഒരു മണിക്കൂറോളം കളിക്കാർ റോഡിൽ മറ്റൊരു ബസിനായി കാത്തിരിക്കേണ്ടി വന്നു. ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും ഫൈനൽ മത്സരത്തിന് ശേഷം കളിക്കാരും ജീവനക്കാരും താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം ബസിന്റെ ഉള്ളിൽ പെട്ടെന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തുടർന്ന് പുക ഉയരുകയുമായിരുന്നു. എന്നാൽ ബസിലുണ്ടായിരുന്ന

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ഋഷഭ് പന്ത്; ഐപിഎല്ലിൽ മോശം പ്രകടനം

ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ഋഷഭ് പന്ത്. മോശം പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ രണ്ട് സീസണുകളിൽ 28 മത്സരങ്ങളിലായി വെറും 10 എണ്ണത്തിലാണ് LSG ക്ക് ജയിക്കാനായത്. ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് മുന്നോടിയായി ആരാധകരോട് പരസ്യമായി ക്ഷമ ചോദിച്ച് പന്ത് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ താരം, അടുത്ത സീസണില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി. പന്തിന്റെ വാക്കുകള്‍…

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ. കേസില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു. മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നു – എന്നെല്ലാമാണ് സുപ്രീംകോടതിയുടെ ചോദ്യം.ഹ്രസ്വകാലത്തേക്ക് നടത്തിയ 60 ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.അടുത്തമാസം നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്ക്
show more

UK NEWS

ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ദാതാക്കളിലുടനീളം രോഗികളുടെ ആരോഗ്യ ഡാറ്റയിലേക്കുള്ള ആക്‌സസ് പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുകയും പ്രതിവർഷം 20 മില്യൺ പൗണ്ട് ലാഭിക്കുകയും ചെയ്യുമെന്ന് സർക്കാർ അവകാശപ്പെട്ടു. ഇന്ന് തിങ്കളാഴ്ച എൻഎച്ച്എസ് ആധുനികവൽക്കരണ ബില്ലിന്റെ രണ്ടാം ഭാഗം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സർക്കാർ റിപ്പോർട്ട്. എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്ന ബിൽ, ഇംഗ്ലണ്ടിൽ ആരോഗ്യ, സാമൂഹിക പരിചരണം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും സിംഗിൾ പേഷ്യന്റ് റെക്കോർഡുകൾ (SPR) ഉൾപ്പെടെയുള്ള നടപടികൾ നിർദ്ദേശിക്കുന്നു. സർക്കാരിന്റെ

ആഴ്സണൽ ബസ് പരേഡിനിടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തു; 75 പേരെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് രക്ഷപ്പെടുത്തി

ലണ്ടൻ: ഞായറാഴ്ച നടന്ന ആഴ്സണലിന്റെ ആഹ്ലാദാഘോഷ വിജയ ബസ് പരേഡിനിടെ 75 ഓളം പേരെ കെട്ടിടങ്ങൾക്കും മറ്റും മുകളിൽ നിന്നായി രക്ഷപ്പെടുത്തേണ്ടി വന്നതായും 16 പേരെ അറസ്റ്റ് ചെയ്തതായും അടിയന്തര സേവനങ്ങൾ അറിയിച്ചു.2004 ന് ശേഷം ആദ്യമായി ഗണ്ണേഴ്സ് പുരുഷ പ്രീമിയർ ലീഗ് ആഴ്‌സണൽ നേടിയതും വനിതാ ടീം ആദ്യമായി ഫിഫ വനിതാ ചാമ്പ്യൻസ് കപ്പ് ഉയർത്തിയതും ആഘോഷിക്കാൻ വടക്കൻ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള തെരുവുകളിൽ ലക്ഷക്കണക്കിന് ആരാധകർ അണിനിരന്നതായി കണക്കാക്കപ്പെടുന്നു. ഞായറാഴ്ച രാത്രി

എൻട്രി എക്സിറ്റ് സിസ്റ്റത്തിൽ കാലതാമസം; യുകെയിലേക്കുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് യൂറോപ്യൻ വിമാനത്താവളങ്ങളിലെത്തണമെന്ന് എയർലൈനുകൾ

ലണ്ടൻ: പുതിയ അതിർത്തി പരിശോധനകൾ കാരണം ബ്രിട്ടീഷ് അവധിക്കാല യാത്രക്കാർ അവരുടെ വിമാനം നാട്ടിലേക്കു പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് യൂറോപ്യൻ വിമാനത്താവളങ്ങളിൽ എത്തണമെന്ന് ബജറ്റ് എയർലൈൻ വിസ് എയറിന്റെ യുകെ മേധാവി മുന്നറിയിപ്പ് നൽകി. ചില യൂറോപ്യൻ വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് നിയന്ത്രണം വഴിയുള്ള നീണ്ട കാലതാമസം ചില യാത്രക്കാർക്ക് റിട്ടേൺ അല്ലെങ്കിൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾക്ക് നഷ്ടമാകാൻ കാരണമായതായി ഇവോൺ മൊയ്‌നിഹാൻ മാധ്യമങ്ങളോട് പറഞ്ഞു.യാത്രക്കാർ വിരലടയാളം രേഖപ്പെടുത്തേണ്ട എൻട്രി എക്സിറ്റ് സിസ്റ്റം (ഇഇഎസ്) പ്രകാരം ക്യൂകൾ വഷളാകുകയാണെന്ന്
show more

World

വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; മലയാളിയായ വരനും പൈലറ്റും മരിച്ചു; സംഭവം അമേരിക്കയില്‍

അമേരിക്കയില്‍ വിവാഹ ദിനത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളിയായ വരനും പൈലറ്റും മരിച്ചു. അപകടത്തില്‍ പരുക്കേറ്റ വധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്കയിലെ ജോര്‍ജിയയിലാണ് അപകടം നടന്നത്.  അറ്റ്‌ലാന്റയില്‍ താമസിച്ച് വരുന്ന ഫിജി, ഫേബ ദമ്പതികളുടെ മകനായ ഡേവ് ഫിജിയും പൈലറ്റുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡേവിന്റേയും ജെസ്‌നിന്റേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റ് കൂടിയാണ് മരിച്ച ഡേവ്. ജെസ്‌നിയുടെ നില ഗുരുതരമായി തുടരുകയാണ്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജോര്‍ജിയയിലെ ഡോസന്‍

ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും

ജനീവ: വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ലബനാന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ അന്താരാഷ്ട്ര ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗം ചേരും. തെക്കൻ ലബനാനിൽ കരയാക്രമണം അടക്കം അതി രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കാസിൽ പ്രദേശം കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഇതിനെ സൈനിക നീക്കത്തിലെ “നാടകീയ മാറ്റം” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് സുരക്ഷാ കൗൺസിൽ അടിയന്തര സമ്മേളനം

മ്യാൻമറിൽ വൻ സ്ഫോടനം: ആറ് കുട്ടികളടക്കം 50ലധികം പേർ കൊല്ലപ്പെട്ടു

യാംഗൂൺ: വടക്കുകിഴക്കൻ മ്യാൻമറിൽ ഉഗ്രസ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 50 ലധികം പേർ കൊല്ലപ്പെട്ടു. ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നാംഖാം ടൗൺഷിപ്പിലെ കൗങ്തുപ് ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. അപകടത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായിപരിക്കേറ്റതായും നൂറിലധികം വീടുകൾ തകർന്നതായും പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാറിനെതിരെ പോരാടുന്ന തആങ് നാഷനൽ ലിബറേഷൻ ആർമി (ടി.എൻ.എൽ.എ) എന്ന വംശീയ സായുധ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. സംഭവസ്ഥലത്തുനിന്ന് കുട്ടികളടക്കമുള്ള മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ
show more

Associations

ഐ ഓ സി (യു കെ) –  ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു; അനീഷ് തോമസ് പ്രസിഡന്റ്‌, രോഹിത് ജനറൽ സെക്രട്ടറി, ഫിലിപ്പ് കുര്യാക്കോസ് ട്രഷററും

റോമി കുര്യാക്കോസ്  ഗ്ലാസ്ഗോ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു.  കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്‌ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിൻസെന്റ് എം എൽ എ ഓൺലൈനായി നിർവഹിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിലേറാൻ യു കെയിലെ

യുകെയിൽ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പർശം; കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ടോണ്ടനിലെ ഐഒസി യുകെ കേരള ചാപ്റ്റർ പ്രവർത്തകർ

സ്വന്തം ലേഖകൻ  സോമർസെറ്റ്/കോന്നി. യുകെയിൽ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പർശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയാണ് സോമർസെറ്റ് ടോണ്ടനിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തകർ കരുതലിന്റെ കരസ്പർശം തീർത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്കൂളിലെ 65ൽപ്പരം വിദ്യാർത്ഥികൾക്കാണ് സ്കൂൾ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങൾ നൽകിയത്. നോട്ട് ബുക്കുകൾ, സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, പേനകൾ, പെൻസിലുകൾ, പൗച്ച്, പെൻസിൽ
show more

Spiritual

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ ജൂൺ 12-14 വരെ

അപ്പച്ചൻ കണ്ണഞ്ചിറ റാംസ്‌ഗേറ്റ്: കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ മാസം 12 മുതൽ 14 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോർജ്ജ് പനക്കൽ,റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോൾ പള്ളിച്ചംകുടിയിലും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക. ‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ

ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷം രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ് എച്ച്

ഷൈമോൻ തോട്ടുങ്കൽ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ്‌ എച്ച് വൃത വാഗ്ദാനം സ്വീകരിച്ചു. മെയ് 28 ന് ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് പള്ളിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനമദ്ധ്യേ നടന്ന ശുശ്രൂഷയിൽ ആണ് സിസ്റ്റർ ക്രിസ്റ്റി മരിയ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സഭാവസ്ത്ര സ്വീകരണവും, വൃത വാഗ്ദാനവും നടത്തിയത്

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ‘ഏകദിന ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന്, ഞായറാഴ്ച്ച

അപ്പച്ചൻ കണ്ണഞ്ചിറ റാംസ്‌ഗേറ്റ് : ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക – വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻററിൽ നടത്തപ്പെടും. വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വീ സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂൺ 7 നു ഞായറാഴ്ചയാണ് കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുക
show more

uukma

യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്‌മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്‌ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്‌ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ ഷീ

യുക്മ റീജിയണൽ കായികമേളകൾക്ക് ഇന്ന് യോർക്ക്ഷയറിൽ തുടക്കം. ദേശീയ കായികമേള ജൂൺ 20 ന് ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിൽ ……

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി കായികപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള 2026 ന് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾക്ക് ഇന്ന് (23/05/2026, ശനി) യോർക്ക്ഷയർ ആൻ്റ് ഹംബർ റീജിയനിൽ തുടക്കം കുറിക്കുന്നു. ജൂൺ 20 ന് ബർമിംഗ്ഹാമിനടുത്തുള്ള സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്ററിലാണ് യുക്മ ദേശീയ കായികമേള സംഘടിപ്പിക്കുന്നത്. ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകൾ അതിവേഗം നടന്ന് വരികയാണെന്ന് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി

യുക്മ കായികമേളകൾക്ക് തുടക്കമാകുന്നു; യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള നാളെ, യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റിയൻ ഉദ്‌ഘാടനം നിർവ്വഹിക്കും

സ്വന്തം ലേഖകൻ യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള ഈ വർഷത്തെ റീജിയണൽ കായികമേളകൾ നാളെ ശനിയാഴ്ച യോർക് ഷയറിലെ ബാൺസ്‌ലിയിൽ ഡൊറോത്തി ഹൈമൻ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ യോർക്ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ എട്ടരയോടെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയൻ പ്രസിഡൻറ് ശ്രീമതി അമ്പിളി മാത്യൂസ് അധ്യക്ഷത വഹിക്കുന്നതാണ്. നാഷണൽ വൈസ് പ്രസിഡൻറ് വർഗീസ് ഡാനിയേൽ സ്പോർട്സ് ഉദ്ഘാടന
show more

uukma region

യുക്മ – ഡോ. സൈമൺസ് അക്കാദമി  നോർത്ത് വെസ്റ്റ് റീജിയൺ  കായികമേള ജൂൺ 13 ന് വാറിംഗ്ടണിൽ; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു, രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ജൂൺ 6 ശനിയാഴ്ച

അനിൽ ഹരി(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ) നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിംഗ്ടൺ മലയാളി  അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ  കായികമേള ജൂൺ  13 ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. വിശാലമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്നത്. കായികമേള വൻ വിജയമാക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളായ ദേശീയ സമിതിയംഗം ബിജു പീറ്റർ,  ഷാജി
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്‌മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്‌ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്‌ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ ഷീ
show more

Featured News

ചരിത്രം പിറക്കുന്ന നിമിഷങ്ങളിൽ സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു……. യു കെ മലയാളി സമൂഹത്തിന് ഇത് ഇരട്ടി മധുരം

സ്വന്തം ലേഖകൻ ലണ്ടൻ: കഴിഞ്ഞ ആഴ്ച നടന്ന യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ഏക ലേബർ പാർട്ടി കൗൺസിലറായി ജയിച്ചു കയറിയ സജീഷ് ടോം, ബേസിംഗ്‌സ്‌റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി ചുമതല ഏറ്റുകൊണ്ടു ചരിത്രം രചിച്ചിരിക്കുകയാണ്. ഒരേ സമയം കൗണ്ടി കൗൺസിലിലും ബറോ കൗൺസിലിലും അംഗമാകുക എന്നത് തന്നെ വിരളമാണെന്നിരിക്കെ, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയർകൂടി ആവുക എന്നത് യു കെ രാഷ്ട്രീയത്തിൽ തന്നെ അപൂർവ്വമാണ്. ഈ അപൂർവ്വതയിലേക്കാണ് പ്രവാസി
show more

Most Read

ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ദാതാക്കളിലുടനീളം രോഗികളുടെ ആരോഗ്യ ഡാറ്റയിലേക്കുള്ള ആക്‌സസ് പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുകയും പ്രതിവർഷം 20 മില്യൺ പൗണ്ട് ലാഭിക്കുകയും ചെയ്യുമെന്ന് സർക്കാർ അവകാശപ്പെട്ടു. ഇന്ന് തിങ്കളാഴ്ച എൻഎച്ച്എസ് ആധുനികവൽക്കരണ ബില്ലിന്റെ രണ്ടാം ഭാഗം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സർക്കാർ റിപ്പോർട്ട്. എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്ന ബിൽ, ഇംഗ്ലണ്ടിൽ ആരോഗ്യ, സാമൂഹിക പരിചരണം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും സിംഗിൾ പേഷ്യന്റ് റെക്കോർഡുകൾ (SPR) ഉൾപ്പെടെയുള്ള നടപടികൾ നിർദ്ദേശിക്കുന്നു. സർക്കാരിന്റെ
show more

Obituary

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; തിരുവല്ല സ്വദേശിയായ അജയ് പോളിന്റെ വിയോഗം ഹൃദയാഘാതത്തെത്തുടർന്ന്

തിരുവല്ല വളഞ്ഞവട്ടം സ്വദേശിയായ മലയാളി യുവാവ് അജയ് പോള്‍ (41) നോട്ടിങ്ഹാമില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. യുകെയിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മകളിലും സഭാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രി ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കവെ അജയിന് കടുത്ത തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് യുകെയില്‍ നഴ്‌സായ ഭാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും, കുറച്ചു സമയത്തിന് ശേഷം
show more

Wishes

ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ

യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്‌നേഹവും
show more

Editorial

ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന

സുജു ജോസഫ് 2024 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്.സ്കോട്ട്ലൻഡിലെയും വെയിൽസിലെയും വോട്ടർമാർ അവരുടെ ദേശീയ പാർലമെന്റുകൾ കൂടി ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കും. അതേസമയം ഡസൻ കണക്കിന് കൗൺസിലുകളിലും മേയർ സീറ്റുകളിലും ഇംഗ്ലണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് മെയ് 7 വ്യാഴാഴ്ച രാവിലെ 07:00 നും രാത്രി 22:00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ് വെളുപ്പിന് മുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.
show more

Health

ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നത് അല്‍പം കുഴപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാം. സാധാരണയായി മൂന്ന് തരത്തിലുള്ള നിരക്കുകളാണ് ഒരു ആശുപത്രിയില്‍ ഉണ്ടാകാറുള്ളത്. ലിസ്റ്റ് പ്രൈസ് ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒരു ഉല്‍പന്നത്തിന്റെ പാക്കറ്റില്‍ കാണുന്ന എംആര്‍പി പോലെയാണിതെങ്കിലും, തുക എല്ലാവരും നല്‍കേണ്ടി വരാറില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള വിലപേശലിനും കരാറുകള്‍ക്കുമായി ആശുപത്രികള്‍ തയ്യാറാക്കുന്ന അടിസ്ഥാന വിലയാണിത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രത്യേക കരാറില്ലാത്ത ആശുപത്രികളില്‍ ചികിത്സ
show more

Paachakam

show more

Literature

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2025 സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കും

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ (പ്രസാധകര്‍ സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ്), കവിതക്ക് ശ്രീ. സുധാകരന്‍ ചന്തവിളയുടെ ‘ഏകാത്മകം’ (പ്രസാധകര്‍ ഒരുമ പബ്ലിഷേഴ്‌സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.  ഡോ. പോള്‍ മണലില്‍, ശ്രീ. എം. കെ. ഹരികുമാര്‍, (നോവല്‍) ശ്രീ. കാരൂര്‍ സോമന്‍  ശ്രീമതി മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട
show more

Movies

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. കേവലം നാലാം
show more

Sports

ഗുജറാത്ത് ടൈറ്റൻസ് ടീം ബസിൽ നിന്ന് പുക ഉയർന്നു; ഫൈനലിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടയാണ് സംഭവം

ഗുജറാത്ത് ടൈറ്റൻസ് ടീം ബസിൽ നിന്ന് പുക ഉയർന്നു. ഫൈനലിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടയാണ് സംഭവം. പിന്നാലെ കളിക്കാരെ ബസ്സിൽ നിന്ന് ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. ഒരു മണിക്കൂറോളം കളിക്കാർ റോഡിൽ മറ്റൊരു ബസിനായി കാത്തിരിക്കേണ്ടി വന്നു. ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും ഫൈനൽ മത്സരത്തിന് ശേഷം കളിക്കാരും ജീവനക്കാരും താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം ബസിന്റെ ഉള്ളിൽ പെട്ടെന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തുടർന്ന് പുക ഉയരുകയുമായിരുന്നു. എന്നാൽ ബസിലുണ്ടായിരുന്ന
show more

Kala And Sahithyam

പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.

തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി.,  മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ  അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ
show more

Classifieds

ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി
show more

Law

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ്
show more